Lord Dhandan is important roll in Kaulam or Kulacharm in Kerala. Dandan is the god who gives punishments to those who have committed crimes. Kaula pooja is the main ritual is doing for Dhandan. Pooja almost like Kuttichathan pooja.
കേരളീയ ശാക്തേയ സമ്പ്രദായത്തിലുള്ള പൂജയിൽ ശ്രീവിഷ്ണുമായ, കരിങ്കുട്ടി, മുത്തപ്പൻ, കരിനീലി, കാളി, വീരഭദ്രൻ, ഘണ്ഠാകർണ്ണൻ, ദണ്ഡൻ, മുണ്ഡൻ തുടങ്ങിയ ഒൻപത് മൂർത്തികൾക്ക് പരമ പ്രധാന്യമുണ്ട്. സാമ്പത്തികാഭിവൃദ്ധി, വിദ്യാഭ്യാസം, തൊഴിൽ, പ്രമോഷൻ, ശത്രുക്കളുടെ ഉപദ്രവം, ശാരീരികപീഢകൾ തുടങ്ങി മനുഷ്യസമൂഹത്തെ അലട്ടുന്ന സമസ്ത പ്രശ്നങ്ങൾക്കും ശാശ്വതമായ പരിഹാരമാണ് “ശക്തിപൂജയെങ്കിൽ കുറ്റം ചെയ്തവരെ ശിക്ഷിക്കുക എന്നത് ദണ്ഡൻ ഭഗവാന്റെ ധർമ്മമാണ്. അതുകൊണ്ട് ഈ ഭഗവാനെ ദണ്ഡൻ എന്നുപറയുന്നു.
ഭരണാധിപന്മാരുടെ ശാസനശക്തി (ദണ്ഡനം) ദണ്ഡൻ തന്നെയാണ്. രാജ്യത്ത് സ്വൈര്യമായ ജീവിതം ജനങ്ങൾക്ക് ഉറപ്പുവരുത്തേണ്ടത്. ഭരണാധിപന്മാരുടെ ചുമതലയാണ്. സാമൂഹ്യവിരുദ്ധന്മാരെയും രാജ്യദ്രോഹികളെയും നിലക്ക് നിർത്താൻ ഭരണാധിപന്മാർ അവരുടെ ശാസനശക്തി പ്രയോഗിക്കേണ്ടതാണെന്ന സന്ദേശമാണ് ദണ്ഡൻ ഭഗവാൻ ലോകത്തിന് നൽകുന്നത്.
മര്യാദവിട്ട് ജീവിക്കുന്നവരെ ശിക്ഷിച്ച് ധർമ്മസ്ഥിതി ലോകത്തിൽ നില നിർത്തുവാനായി ലോകപാലകന്മാർ എല്ലായിടത്തും സഞ്ചരിക്കുന്നു. അധർമ്മ ത്തെ തടയണമെങ്കിൽ ദണ്ഡനം അത്യാവശ്യമാണ്. ദണ്ഡനം നടത്താൻ അധികാരമുള്ളവർ അത് ചെയ്യുന്നില്ലെങ്കിൽ മായ പല രൂപത്തിലും അവതരിച്ച് അത്തരം ഭരണാധികാരികളെ ശിക്ഷിക്കുന്നു. ദണ്ഡനീതി നടപ്പിൽ വരുത്താനുള്ള അധികാരം യമധർമ്മനാണ് നൽകിയിരിക്കുന്നത്. എന്നാൽ അതിൽ വീഴ്ചവരുത്തിയ യമനെ മായ പല സന്ദർഭത്തിലും നിയന്ത്രിച്ചിട്ടുണ്ട്.
ശ്രീവിഷ്ണുനാമം ചൊല്ലി ദേഹം ചൊല്ലി ദേഹം വെടിഞ്ഞ അജാമിളനെ മുമ്പ് ചെയ്ത പാപങ്ങൾക്ക് ശിക്ഷ നൽകുവാൻ നരകത്തിലേക്ക് കൊണ്ടുവരാനായി യമകിങ്കരന്മാർ വന്നപ്പോൾ മായയുടെ നിർദ്ദേശമനുസരിച്ച് വന്ന ദൂത ന്മാർ അവരെ തടഞ്ഞു നാമജപത്തിലൂടെ പാപത്തിൽ നിന്നും മോചനം ലഭിച്ച അജാമിളന് സ്വർഗ്ഗത്തിലാണ് സ്ഥാനമെന്നും യമന് അതിലിടപെവാൻ അധികാരമില്ലെന്നും പറഞ്ഞ് യമകിങ്കരന്മാരെ തിരിച്ചയച്ചു.
One Comment
[…] worship is using to get the support from their own family gods. Some family will give special rituals before to go the wars. Got Bali is one of the special […]