Brahmarakshas is the guardian ghost of the temple. This deity is mainly found in the temples of Kerala. Brahmarakshas is worshiped to prevent animals from chewing in the house.
ബ്രഹ്മരക്ഷസ്സ്
അപൂർവ്വ ദിവ്യശക്തിയുള്ള ഒരു വനദേവത സങ്കല്പമാണ് ബ്രഹ്മരക്ഷസ്സ്. ശ്രീവിഷ്ണുമായയുടെ ഉപദേവതമാരിൽ പ്രധാനിയാണ് ബ്രഹ്മരക്ഷസ്സ്. ഭൂമിയിലെ കാവൽ ദേവതയാണ്. തേർവാഴ്ചയുമായി ബന്ധപ്പെടുത്തി രക്ഷസ്സിന്റെ മുല്ലത്തറയിൽ ഗ്രാമത്തിലെ കാളീക്ഷേത്രങ്ങളിൽനിന്ന് കാളി തന്റെ ഭൂതഗണങ്ങളോടൊപ്പം ബ്രഹ്മരക്ഷസ്സിന്റെ മുല്ലത്തറയിലേക്ക് ചൊവ്വ ദിവസങ്ങളിൽ പലായനമുണ്ട്. ആർപ്പും വിളിയോടുകൂടിയാണ് തീപന്തവുമായാണ് അവരുടെ വരവ്.
പോകുന്ന പോക്കിൽ ആടിനെ കുടിനു പുറത്തെങ്ങാനും അബദ്ധത്തിൽ കണ്ടാൽ അതിന്റെ ചോരകുടിക്കാനും ഭൂതഗണങ്ങൾക്ക് ആരുടെയും അനുവാദം ആവശ്യമില്ല. പുലർച്ചെ മൂന്നുമണി വരെയാണ് ഇവർക്ക് നാട്ടിൽ ഇറങ്ങി തേർവാഴ്ച നടത്താൻ അനുവദിച്ചിരിക്കുന്ന സമയം. അതുകൊണ്ട് പണ്ടുകാലത്ത് മൂന്നുമണിക്കുശേഷമേ ജനങ്ങൾ പുറത്തിറങ്ങാറുള്ളൂ. അതിനുമുൻപ് അത്യാവശ്യത്തിന് പുറത്തിറങ്ങുന്ന വർക്ക് അവരവരുടെ കാരണവന്മാർ പുറകെ തുണയുണ്ടെങ്കിൽ മാത്രം രക്ഷപ്പെടാം. അല്ലെങ്കിൽ വല്ല ആൾമറയില്ലാത്ത കിണറ്റിലോ കുളത്തിലോ ആയിരിക്കും ജഢം പൊങ്ങുക.
നിഗ്രഹാനുഗ്രഹശക്തിയുള്ള ബ്രഹ്മരക്ഷസ്സിനെ പൂർണ്ണമായും ഒഴിവാ ക്കാൻ കഴിയില്ല. പ്രത്യേക പീഠമോ സ്ഥാനമോ നൽകി ആചരിക്കുകയാണ് ഉത്തമം. അതിനു സാധിക്കാത്തവർ വർഷത്തിൽ ഒരിക്കലെങ്കിലും താൽക്കാലിക പ്രതിഷ്ഠാപീഠമൊരുക്കി ആവാഹിച്ചു കുടിയിരുത്തി പൂജിക്കണം.
സ്ഥലസംബന്ധമായ ബ്രാഹ്മണശാപം, മുജ്ജന്മാർജിത ശാപദുരിതം, തപോതുല്യമായ വ്യക്തികളുടെ ശാപം, സജ്ജനശാപം, വൃദ്ധശാപം, ദമ്പതി ശാപം എന്നിവക്കെല്ലാം പരിഹാരമായി ബ്രഹ്മരക്ഷസ്സിന് പാൽപ്പായസം വഴിപാട് നടത്തുക. ഈ പൂജാ പ്രസാദം സേവിക്കുന്നതിൽ യാതൊരു ദോഷവുമില്ല. ചില മനപ്പറമ്പുകളിൽ വീടുവെച്ച് താമസിക്കുന്നവർ, ജ്യേഷ്ഠാനുജർ തമ്മിലും അയൽപക്കക്കാർ തമ്മിലും എന്നും കലഹം, കുടുംബകലഹം, കൂടാതെ വെട്ടുംകുത്തും, പോലീസ് കേസ്, കോടതി, ജയിൽ വാസം എന്നിവ കാണാം. അത്തരം പറമ്പുകളിൽ ഒരു മുല്ലത്തറകെട്ടി രക്ഷസ്സിനെ അംഗീകരി ച്ചാരാധിച്ചാൽ പ്രശ്നങ്ങൾ തീർന്ന് എല്ലാവരും സമൃദ്ധിയോടും ഐശ്വ ത്തോടും കൂടി ജീവിക്കുന്നത് നേരിൽ കാണാം. ഞങ്ങളുടെ തറവാടിനു ചേർന്ന ചേലൂർ മനക്കാരുടെ പറമ്പിൽ താമസിച്ചവർ തന്നെ ഇതിന് ഉദാഹരങ്ങളാണ്. കൂട്ടാല, ആന്തുപറമ്പിൽ, ഇയ്യാനി, തറവാട്ടുകാർ തമ്മിൽ ഒരു കാലത്ത് എന്നും കുടുംബകലഹം നിലനിന്നിരുന്നു.
Do pooja for BRAHMARAKSHASS to solve black magic problems.