Asper Hindu Mythology in Middle area Kerala, every thing depend upon Badrakali and Chathan. Atmosphere responding as per these Gods of Chathan and Badrakali. Your astrology and future is depend up on these gods. These gods controlling entire world. These gods are deciding what will be happening in the future.
സർവ്വം ചാത്തൻ കാളി മയമാണ് കേരളത്തിലെ അധിദേവതകൂടിയായ മഹാമായയാണ് പ്രാചീന ഗോത്രവർഗ്ഗ-ദ്രാവിഡ വർഗ്ഗസംസ്കാരത്തിൽ മായയെയാണ് ജനങ്ങൾ ആരാധിച്ചിരുന്നത്.
മായയെ നിരീക്ഷണത്തിലൂടെ വിലയിരുത്തിയാൽ ഈ പ്രപഞ്ചത്തിന്റെ ആരാധനാ മൂർത്തി ചാത്തൻ കാളിയെന്നുകാണാം. പ്രാചീനജനത സാക്ഷാൽ ചാത്തനെപർവ്വതമായും കാളിയെ സമുദ്രമായും സങ്കൽപ്പിച്ച് ആരാധിച്ചിരുന്നു. ഈ സങ്കൽപ്പത്തിൽ നിന്നാണ് അമ്മൻ – അപ്പൻ സങ്കൽപ്പങ്ങൾ ഉടലെടുത്തത്. കേരളത്തിൽ വന്ന പ്രമുഖ മതങ്ങൾ അവരവരുടേതായ ദേവ സങ്കൽപ്പങ്ങൾക്ക് പ്രാമുഖ്യം ലഭിക്കാൻ ഈ വാക്ക് പിന്നീട് പല ആരാധനാല യങ്ങളിലും ദുരുപയോഗം ചെയ്തിട്ടുണ്ട്.
മഹാമായയിൽ നിന്നും നദിയൊഴുകുന്നുണ്ട്. ത്രിനേത്രം നിലകൊള്ളന്നു. ലോകം മുഴുവൻ നശിപ്പിക്കാനുള്ള ശേഷി ത്രിനേത്രത്തിനുണ്ട്. അപ്പോൾ നമ്മൾ അർത്ഥമാക്കേണ്ടത് സാക്ഷാൽ ചാത്തൻ ഈ വിശ്വത്തിന്റെ നാഥനാണെന്നാണ്. ഈ ലോകത്തെ ഭസ്മീകരിക്കത്തക്ക വിധത്തിലുള്ള സംഹാര ശക്തിയും മായാത്തനിലുണ്ട്. ക്ഷിപ്രപ്രസാദിയാണ് ചാത്തൻ, അതുപോലെ ചാത്തന് അനേകം വിഭിന്നഭാവങ്ങളുണ്ട്. ക്ഷിപ്രകോപിയുമാകുന്നു. പ്രകൃതിയുടെ പ്രതിരൂപമായും ചാത്തൻ നിലകൊള്ളുന്നു. ആദിപരാശക്തിയാണ് ചാത്തൻ. ചാത്തൻസാമിയെ ആരാധിക്കുന്നവർക്ക് അറിഞ്ഞു നന്മയും ഐശ്വര്യവും എന്നും കൈവരുമെന്നത് തീർച്ചയാണ്.