Kuttichathan is a powerful God in Kaliyuga who was worshiped even in the prominent manas of Kerala. Kuttichatan is the Siva son who lives with the priest and fulfills his wishes. Legend Kuttichathan is the son of a forest girl Koolivaga and his devotees getting solution to solve their problems.

ശ്രീവിഷ്ണുമായക്ക് പ്രിയപ്പെട്ടവ:

പുഷ്പം-ചെന്താമര

വാഹന-പോത്ത്

നിവേദ്യം-മധു, തമുക്ക്

ദിനം-വെള്ളി

നിറം-നീല

ലോഹം-സ്വർണ്ണം

ധാന്യം-അരി

പക്ഷി-കോഴി

ജലം-ഇളനീർ

പുരാതന നാടൻകലാരൂപങ്ങളും ആരാധനാസമ്പ്രദായങ്ങളെല്ലാം ദേവ താപ്രീതിയെ മുൻനിർത്തിയേ ആഘോഷിച്ചിരുന്നുള്ളൂ. ഇക്കാര്യത്തിൽ എല്ലാ മതവിഭാഗങ്ങളും ഏറെ ശ്രദ്ധിച്ചിരുന്നു.

എല്ലാ പ്രമുഖ മതവിഭാഗങ്ങളുടെയും ആഘോഷങ്ങളെക്കാളും പ്രാചീനത്വം തെയ്യം, തിറ ദേവതയ്ക്കാണെന്നുള്ളതിന്റെ യുക്തി. തെയ്യം, തിറപടയണിക്ക് ഉപയോഗിക്കുന്നതിന്റെയും എഴുന്നള്ളിക്കുന്നതിന്റെയും ചമയിച്ച് ഒരുക്കികെട്ടുന്നതും കുരുത്തോലകൊണ്ട് അലങ്കരിക്കുന്നതുമായ നെറ്റിപ്പട്ടം, മരപ്പലകകൾകൊണ്ടോ കവുങ്ങിൻ പാളകൾകൊണ്ടോ ആണെന്നുള്ളതുമാണ്. തിറദിവസം ചാത്തൻസ്വാമിയെ പുറത്തേക്ക് എഴുന്നള്ളിക്കുമ്പോൾ ഉപയോഗിച്ചിരുന്ന കുറുവടി മരംകൊണ്ടുണ്ടാക്കിയതാണ്. ലോഹയുഗങ്ങൾ ക്കപ്പുറം (ലോഹം കണ്ടുപിടിക്കുന്നതിന് മുമ്പ്) ആദിമ നിവാസികൾ ആരാധിച്ച പോന്നിരുന്ന ആദിപരാശക്തിയാണ് ശ്രീചാത്തൻ സ്വാമിയെന്നത് സംശയമാറ്റ സംഗതിയാണല്ലോ?

 

സദൃശം ചേഷ്ടതേ സ്വസ്യാ 

പ്രകൃതേർജ്ഞാനവാനപി 

പ്രകൃതിം യാന്തി ഭൂതാനി 

നിഗ്രഹഃ കിം കരിഷ്യതി

 

ജ്ഞാനസമ്പന്നൻപോലും തന്റെ പ്രകൃതിക്കനുസരിച്ചാണ് പ്രവർത്തിച്ചു. കൊണ്ടിരിക്കുന്നത്. എല്ലാ ജീവജാലങ്ങളും സ്വന്തം പ്രകൃതിഗുണങ്ങളെ ത്തന്നെ അനുവർത്തിക്കുന്നു. ഇന്ദ്രിയങ്ങളെയോ മനസ്സിനെയോ അടവെച്ചതുകൊണ്ട് എന്തു പ്രയോജനം?

ശ്രീവിഷ്ണുമായയെ ( Legend Kuttichathan )ആരാധിക്കുമ്പോൾ പാപകർമ്മഫലങ്ങൾ ക്ഷയിക്കുകയും പുണ്യഫലങ്ങൾ വർദ്ധിക്കുകയും ചെയ്യുന്നു. അതിനാൽ മാ ചാത്തന്റെ ഭക്തന്മാർക്ക് സാധിക്കാത്തതായി യാതൊന്നുമില്ല. വിധാനങ്ങള് ശിരസ്സിലെഴുതിയത് മായ്ച്ചുകളയാൻ ഒരു ദൈവത്തിനും കഴിയില്ല. എന്നൊരു ചൊല്ലുണ്ട്. ഭക്തന്റെ വിളികേട്ട് ശ്രീവിഷ്ണുമായ അയാളുടെ ശിരോലിഖിത മാറ്റിമറിച്ച ഒരുപാട് സംഭവങ്ങൾ ചാത്തൻ സേവകർക്ക് അനുഭവപ്പെട്ടിട്ടുണ്ട്. അതിനു വേണ്ടുന്ന ബ്രഹ്മശക്തി സാക്ഷാൽ ചാത്തന് ലഭിച്ചിട്ടുണ്ട്.

പ്രാചീന പെരുവനം ഗ്രാമത്തിലെ ജനങ്ങൾ ശാക്തേയവിധി പ്രകാരമുള്ള കർമ്മങ്ങളാണ് നടത്തിയിരുന്നത്. ഗ്രാമക്ഷേത്രങ്ങളിലും കാവുകളിലും മുല്ലത്തറകളിലും പരമ്പരാഗത തറവാടുകളിലും കോഴി വെട്ടും ആടുവെട്ടും ഗുരുതിയും മദ്യവും മത്സ്യമാംസാദികൾ നിവേദ്യം വെച്ചുള്ള പൂജയും നടത്തിവന്നു. ഒരു കോഴിയേയോ, ആടിനെയോ ഗുരുതി കർമ്മങ്ങൾക്കു വേണ്ടി ഉപയോഗിക്കുമ്പോൾ മോക്ഷ മന്ത്രോച്ചാരണം ഉച്ചരിച്ചുകൊാണ്ടണ് ബലി നൽകുന്നത്. അതുകൊണ്ട് ജീവശക്തി ബ്രഹ്മനിലേക്ക് ഈ കലിയുഗത്തിൽ സാക്ഷാൽ ചാത്തൻ, കാളിയിലേക്ക് എളുപ്പത്തിൽ ലയിക്കുന്നു.

ശ്രീഭഗവാനുവാച അക്ഷരം ബ്രഹ്മ പരമം

സ്വഭാവോ ദ്ധ്യാത്മമുച്യതേ

ഭൂത മാവോദ്ഭവകരോ

വിസർഗഃ കർമ്മ സംജ്ജിതഃ

ശ്രീവിഷ്ണുമായ ഭഗവാൻ പറഞ്ഞു : പ്രപഞ്ചത്തിൽ നാശമില്ലാത്തതും പരമകാരണവുമാണ് ബ്രഹ്മം. അതിന്റെ സ്വരൂപത്തെ അതായത് ജീവാത്മാവിനെ അദ്ധ്യാത്മം എന്നുപറയുന്നു. ജീവരാശിയുടെ ഉദ്ഭവത്തിന് കാരണ മെന്തോ അതാണ് കർമ്മം.